പത്താം ക്ലാസ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിലേക്ക് പോകുന്ന വഴിയിൽ
Thursday 10 July 2025 7:51 AM IST
ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി എസ് നേഹയാണ് മരിച്ചത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മാന്നാർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മരണകാരണം വ്യക്തമല്ല. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു, അനില ദമ്പതികളുടെ മകളാണ് നേഹ.