സ്വപ്ന തുല്യമായ വിവാഹാഭ്യർത്ഥന; എന്നാൽ യുവാവിന് സംഭവിച്ചത് കണ്ടോ? വീഡിയോ

Thursday 10 July 2025 10:24 AM IST

ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വെെറലാകുന്ന ഒന്നാണ് വിവാഹാഭ്യർത്ഥന വീഡിയോകൾ. വളരെ വ്യത്യസ്തമായി വിവാഹഭ്യർത്ഥന നടത്താനാണ് പലരും ശ്രമിക്കുന്നത്. ആകാശത്തും മരുഭൂമിയിലും കൊടുങ്കാറ്റിലും നിന്ന് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയ കീഴടക്കിയതാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് വെെറലാകുന്നത്.

ജമെെക്കയിലെ ഓച്ചോ റിയോസിലെ സൺസ് നദി വെള്ളച്ചാട്ടത്തിന്റെ മുകളിലാണ് വെെറലായ ഈ വിവാഹാഭ്യർത്ഥന നടന്നത്. പക്ഷേ കാര്യങ്ങൾ വിചാരിച്ചതിന് വിപരീതമായാണ് നടന്നത്. വെള്ളച്ചാട്ടത്തിന് മുകളിൽ നിന്ന് വിവാഹാഭ്യർത്ഥന നടത്തുന്നതിനിടെ യുവാവ് കാൽ വഴുതി വീഴുകയായിരുന്നു. 'MarchUnofficial' എന്ന എക്സ് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയുടെ തുടക്കത്തിൽ ഡൺസ് നദിയിലെ വെള്ളച്ചാട്ടത്തിന് മുകളിൽ നിൽക്കുന്ന ഒരു യുവതിയെയും യുവാവിനെയും കാണാം. പിന്നാലെ യുവാവ് പോക്കറ്റിൽ നിന്ന് മോതിരം എടുത്ത് യുവതിയുടെ മുൻപിൽ മുട്ടുകുത്തി നിന്ന് പ്രണയം പറയാൻ ശ്രമിക്കുന്നു. ഈ സമയം യുവാവിന്റെ കാൽ വഴുതി വെള്ളച്ചാട്ടത്തിലേക്ക് തെന്നി താഴെ വീഴുന്നതും വീഡിയോയിൽ ഉണ്ട്. യുവതി നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയിലുള്ള ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. യുവാവ് സുരക്ഷിതനാണെന്നാണ് വിവരം.