ബിന്ദുവിന്റെ കുടുംബത്തിന് സർക്കാരിന്റെ കൈത്താങ്ങ്; പത്ത് ലക്ഷം രൂപ നൽകും, മകന് സർക്കാർ ജോലി

Thursday 10 July 2025 11:42 AM IST

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ നൽകും. മകൻ നവനീതിന് സർക്കാർ ജോലിയും നൽകും. ഇന്ന് ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗത്തിലേതാണ് തീരുമാനം. ബിന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. ബിന്ദുവിന്റെ വീട് സന്ദർശിച്ച മന്തിമാരായ വി എൻ വാസവനും വീണാ ജോർജും സർക്കാർ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു.

​ബി​ന്ദു​വി​ന്റെ​ ​വീ​ട് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​നു​ ​കീ​ഴി​ലു​ള്ള​ ​നാ​ഷ​ണ​ൽ​ ​സ​ർ​വീ​സ് ​സ്‌​കീമിന്റെ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​വീ​ക​രി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​ബി​ന്ദു​ ​കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.​ ​ബി​ന്ദു​വി​ന്റെ​ ​ഭ​ർ​ത്താ​വ് ​വി​ശ്രു​ത​നെ​യും​ ​അ​മ്മ​ ​സീ​ത​മ്മ​യെ​യും​ ​ഫോ​ണി​ൽ​ ​വി​ളി​ച്ചാ​ണ് ​മ​ന്ത്രി​ ​ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.​ ​നാ​ഷ​ണ​ൽ​ ​സ​ർ​വീ​സ് ​സ്‌​കീം​ ​അ​ധി​കൃ​ത​ർ​ ​എ​ത്ര​യും​ ​വേ​ഗം​ ​ന​ട​പ​ടി​ക​ൾ​ ​വി​ല​യി​രു​ത്തും.​ ​താ​മ​സം​ ​കൂ​ടാ​തെ​ ​നി​ർ​മ്മാ​ണം​ ​തു​ട​ങ്ങു​മെ​ന്നും​ ​മ​ന്ത്രി​ ​വ്യക്തമാക്കിയിരുന്നു.

ജൂലായ് മൂന്നിന് രാവിലെ 11 മണിയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നുവീണ് ബിന്ദു മരിച്ചത്. കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. മകൾ നവമിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയതായിരുന്നു ബിന്ദു.