ഐ വി ദാസ് അനുസ്മരണം
Friday 11 July 2025 12:07 AM IST
ബേപ്പൂർ : വായനാ പക്ഷാചരണ സമാപനത്തിന്റെ ഭാഗമായി ബേപ്പൂർ പബ്ലിക് ലൈബ്രറി ഐ.വി. ദാസ് അനുസ്മരണം നടത്തി. മേഖലാ ലൈബ്രറി കൗൺസിൽ കൺവീനർ സി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എൻ. മോഹനന്റെ ഒരിക്കൽ എന്ന പുസ്തകത്തെ കുറിച്ച് മേഖലാ ലൈബ്രറി കൗൺസിൽ അംഗം പി. ജയചന്ദ്രൻ പുസ്തകാസ്വാദനം നടത്തി. വി. ഹരിദാസൻ നമ്പ്യാർ, വി.എൻ. ചന്ദ്രമോഹനൻ, പ്രദീപ് ഹുഡിനോ , പി. എൻ പ്രേമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് പി. അനിൽ കുമാർ സ്വാഗതവും ജോ. സെക്രട്ടറി എം.ജി. ശശികുമാർ നന്ദിയും പറഞ്ഞു.