'എഴുത്തിന്റെ കടുങ്ങല്ലൂർപ്പെരുമ" നാളെ

Friday 11 July 2025 12:19 AM IST

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 'എഴുത്തിന്റെ കടുങ്ങല്ലൂർ പെരുമ" ഡോക്യുമെന്ററി പ്രദർശനം നാളെ വൈകിട്ട് നാലിന് പടിഞ്ഞാറെ കടുങ്ങല്ലൂർ ഗവ. ഹൈസ്കൂളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷനാകും. പണ്ഡിറ്റ് ടി.പി. ബാലകൃഷ്ണൻ നായർ സ്മാരക സാഹിത്യ പുരസ്കാരം എഴുത്തുകാരി ഗ്രേസിക്ക് മന്ത്രി സമ്മാനിക്കും. കടുങ്ങല്ലൂരിൽ നിന്ന് കേന്ദ്ര - കേരള സാഹിത്യ അക്കാഡമി അവാർഡുകൾ നേടിയ സേതു, ഗ്രേസി, സുഭാഷ് ചന്ദ്രൻ എന്നിവരെക്കുറിച്ച് തയ്യാറാക്കിയതാണ് എഴുത്തിന്റെ കടുങ്ങല്ലൂർ പെരുമ എന്ന ഡോക്യുമെന്ററി.