കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ
Friday 11 July 2025 12:34 AM IST
കുറ്റ്യാടി: ആരോഗ്യ മേഖലയിലെ അനാസ്ഥയ്ക്കും അവഗണനയ്ക്കുമെതിരെ കോൺഗ്രസ് കുറ്റ്യാടി -കാവിലും പാറ ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിക്ക് മുമ്പിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു കെ.പി.സി.സി സെക്രട്ടറി വി.എം. ചന്ദ്രൻ, നിർവാഹക സമിതി അംഗം കെ.ടി ജയിംസ്, കാവിലുംപാറ ബ്ലോക്ക് പ്രസിഡന്റ് ജമാൽ കോരങ്കോട്ട് , കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു, കെ.പി രാജൻ, കെ.പി. അബ്ദുൾ മജീദ്, കെ സജീവൻ,എ.ടി. ഗീത,രാഹുൽ ചാലിൽ , കെ കെ ഷമീന,പി.പി. ആലിക്കുട്ടി, പി.കെ.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.