ധനസഹായം കൈമാറി
Thursday 10 July 2025 6:38 PM IST
ചോറ്റാനിക്കര: കാഞ്ഞിരമറ്റം കെ.എം.ജെ. പബ്ലിക് സ്കൂളിലെ എൽ.കെ.ജി. വിദ്യാർത്ഥിയായ അഭിറാം മനോജിന് ചികിത്സാ സഹായവുമായി കാഞ്ഞിരമറ്റം അൽ ഫരീദിയ ട്രസ്റ്റും കെ.എം.ജെ. പബ്ലിക് സ്കൂളും. വൃക്കകൾ രണ്ടും തകരാറിലായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയാണ് അഭിറാം. കുട്ടിയുടെ അടിയന്തര ചികിത്സാ സഹായം എന്ന നിലയിൽ ആദ്യപടിയായി സ്വരൂപിച്ച തുക സ്കൂൾ മാനേജർ അബ്ദുൾ ഷുക്കൂർ കുട്ടിയുടെ ബന്ധുക്കൾക്ക് കൈമാറി. ചെമ്പ് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ രമണി, അൽ ഫരീദിയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സലിം അലി, ഹാഫിൽ കല്ലൂപ്പറമ്പിൽ, ലത്തീഫ് വടക്കേപ്പീടികയിൽ, അബൂബക്കർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.