സംവാദ മത്സരം സംഘടിപ്പിച്ചു
Friday 11 July 2025 12:05 AM IST
രാമനാട്ടുകര: വായന പക്ഷാചരണം ജില്ലാതല സമാപനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ.എസ്.എസും ചേർന്ന് ഫാറൂഖ് ട്രെയിനിംഗ് കോളേജിൽ കോളേജ് വിദ്യാർത്ഥികൾക്ക് 'ഡിജിറ്റൽ വായന' എന്ന വിഷയത്തിൽ സംവാദ മത്സരം സംഘടിപ്പിച്ചു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മത്സരത്തിൽ ദേവഗിരി സെന്റ് ജോസഫ് കോളേജിലെ പി ആർ അനുവിന്ദ്, വി ഹിബ റസാഖ് ടീം ഒന്നാം സ്ഥാനവും കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യുക്കേഷനിലെ ടി ഏകന, ടി മുഹമ്മദ് ഹാരിസ് രണ്ടാം സ്ഥാനവും നേടി.