മത്സ്യകർഷക ദിനാചരണവും മത്സ്യകർഷക സംഗമവും നടത്തി
പൊന്നാനി: ദേശീയ മത്സ്യകർഷക ദിനത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ പെരുമ്പടപ്പ് ബ്ലോക്ക് തല മത്സ്യകർഷക ദിനാചരണവും മത്സ്യകർഷകരെ ആദരിക്കലും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി അദ്ധ്യക്ഷത വഹിച്ചു. മാറഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന മുഹമ്മദ് ആശംസകൾ അറിയിച്ചു. മികച്ച കർഷകരായ നന്നംമുക്ക് പഞ്ചായത്തിലെ പ്രേംദാസ്, വെളിയങ്കോട് പഞ്ചായത്തിലെ അബ്ദുൽ ഗഫൂർ, ആലങ്കോട് പഞ്ചായത്തിലെ പൈതൃക കർഷക സംഘം എന്നിവരെ ആദരിച്ചു. മുപ്പതോളം മത്സ്യ കർഷകരും അക്വാകൾച്ചർ പ്രൊമോട്ടറായ അമൃത, പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതി ജില്ലാ പ്രോഗ്രാം മാനേജർ എൻ.വി. കൃപ എന്നിവരും പങ്കെടുത്തു.ചടങ്ങിൽ വന്നാമി ചെമ്മീൻ കൃഷിയെക്കുറിച്ച് പുറത്തൂർ ഫിഷറീസ് ഓഫീസർ ജിഷ മോൾ ക്ലാസെടുത്തു. ഫിഷറീസ് പ്രമോട്ടർ ബുഷ്ര നന്ദി പറഞ്ഞു.