ഗുരു പൂർണിമ ആഘോഷം
Friday 11 July 2025 12:14 AM IST
കോട്ടക്കൽ: ഗുരു പൂർണിമ ആഘോഷം വിവിധ പരിപാടികളോടെ കോട്ടക്കൽ വിദ്യാഭവൻ സ്‌കൂളിൽ നടന്നു. ഈ വർഷത്തെ ഗുരു പൂർണിമ ആഘോഷം കോട്ടക്കൽ ആയുർവേദ കോളേജിലെ ദ്രവ്യ ഗുണവിജ്ഞാന വിഭാഗത്തിലെ പ്രൊഫ. ഡോ: മധു കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ഗരുവന്ദനം, പാദപൂജ, പുഷ്പാർച്ചന എന്നീ പരിപാടികളിൽ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. സ്‌ക്കൂൾ പ്രിൻസിപ്പൽ പി. സജിത് കുമാർ സ്വാഗതവും മാനേജർ കെ.മുരളീധരൻ അദ്ധ്യക്ഷ പ്രഭാഷണവും നടത്തി. വൈസ് പ്രിൻസിപ്പൽ ഉഷാ സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി.