കുടുംബശ്രീ - മാദ്ധ്യമ ശിൽപശാല
Thursday 10 July 2025 7:30 PM IST
കൊച്ചി: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും എറണാകുളം പ്രസ് ക്ലബിന്റെയും സഹകരണത്തോടെ ജില്ലാതല മാദ്ധ്യമ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ബിജു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം.റെജീന അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സി.ആർ. ഗോപകുമാർ, ജോയിന്റ് സെക്രട്ടറി ഷബ്‌ന സിയാദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. കൊച്ചി ഈസ്റ്റ് സി.ഡി.എസ് ചെയർപേഴ്‌സൺ മേരി മിനി, കൊച്ചി സൗത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ ലതാ ബാബു, കുടുംബശ്രി അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ അമ്പിളി തങ്കപ്പൻ, എം.ഡി. സന്തോഷ്, കെ.സി. അനുമോൾ എന്നിവർ പങ്കെടുത്തു.