ലോക ജന്തുജന്യ രോഗ ദിനാചരണം
Thursday 10 July 2025 7:33 PM IST
കൊച്ചി: ലോക ജന്തുജന്യരോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐ.വി.എ) കൊച്ചി, പറവൂർ താലൂക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകളിലെ ജീവനക്കാർക്കായി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.സാജിത്ത് ഉദ്ഘാടനം ചെയ്തു. റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ഡോ.എ.എസ്. ലാല അദ്ധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ.കെ.സി. ജയൻ മുഖ്യ പ്രഭാഷണം നടത്തി. ഐ.വി.എ എക്സിക്യൂട്ടീവ് അംഗം ഡോ.പി.എ സൈറ സ്വാഗതം പറഞ്ഞു. ക്വിസ് മത്സരത്തിന് ഡോ.എ.എസ്. ലാല, ഡോ.എം.എസ്. ശങ്കർ, ഡോ.ടോണി തോപ്പിൽ എന്നിവർ നേതൃത്വം നൽകി.