പട്ടാളപ്പുഴുവിൽ നിന്ന് മത്സ്യത്തീറ്റ

Thursday 10 July 2025 7:49 PM IST

കൊച്ചി: പട്ടാള ഈച്ചയുടെ ലാർവയിൽ നിന്ന് മത്സ്യതീറ്റ നിർമ്മിക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) കർഷകർക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലനം ഡയറക്ടർ ഡോ ഗ്രിൻൺ ജോർജ് ഉദ്ഘാടനം ചെയ്തു. കൂടുമത്സ്യ കൃഷി, ബയോഫ്‌ളോക് കൃഷിരീതികളിൽ ആവശ്യമായി വരുന്ന മത്സ്യതീറ്റ നിർമ്മാണത്തിൽ കർഷകർക്ക് പ്രായോഗിക പരിജ്ഞാനം നൽകുകയാണ് ലക്ഷ്യം. പട്ടാള ഈച്ചയുടെ ലാർവയിൽ നിന്ന് മത്സ്യതീറ്റ നിർമ്മിക്കുന്ന സാങ്കേതികവിദ്യ സി.എം.എഫ്.ആർ.ഐ നേരത്തെ വികസിപ്പിച്ചിരുന്നു. ഡോ. കെ. മധു, ഡോ. വിപിൻ കുമാർ വി.പി., ഡോ. രമ മധു, ഡോ. സനൽ എബനീസർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.