കളക്ടറേറ്റുകൾക്ക് മുന്നിൽ പ്രതിഷേധം
Thursday 10 July 2025 7:51 PM IST
കളമശേരി :ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ ആശങ്ക പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിന് 23ന് എല്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തുമെന്ന് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
സർവകലാശാലകളിലേക്ക് എസ്. എഫ്. ഐയും ഡി.വൈ.എഫ്.ഐയും ഇരച്ചുകയറി സർവകലാശാലകളെ തകർക്കുവാനുള്ള ശ്രമം ബോധപൂർവം പ്രവർത്തിക്കുന്നതാണെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഒരു വശത്ത് സംഘിവത്കരണവും മറു വശത്ത് മാർക്സിസ്റ്റ് വത്കണവും നടത്തുകയാണ്. വരുന്ന തിരഞ്ഞെടുപ്പിൽ 100 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.