കമ്മിറ്റി ബഹിഷ്കരിച്ച് പ്രതിഷേധം

Thursday 10 July 2025 7:54 PM IST

പള്ളുരുത്തി : കുമ്പളങ്ങി പഞ്ചായത്തിന്റെ ദുർഭരണത്തിനും വികസന മുരടിപ്പിനെയും തുടർന്ന് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് സജീവ് ആന്റണി, മേരി ഹർഷ, പി.ടി. സുധീർ, ജെൻസി ആന്റണി, താരാ രാജു, ശ്രീമതി അജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ ഇന്ന് രാവിലെ ഒമ്പത് മുതൽ ഏഴ് വരെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തും. സി.പി. എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും.