കഞ്ചാവുമായി പിടിയിൽ

Thursday 10 July 2025 8:03 PM IST

പെരുമ്പാവൂർ: 1.300 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ എലം ഷെയ്ഖിനെ (29) പെരുമ്പാവൂർ എ.എസ്.പി.യുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. 500 രൂപ നിരക്കിൽ സിപ് -ലോക്ക് കവറുകളിലാക്കിയായിരുന്നു ഇയാൾ കഞ്ചാവ് വിറ്റിരുന്നത്.

രണ്ടുവർഷത്തോളം ബംഗാൾ കോളനിയിൽ കട നടത്തിയിരുന്ന ഇയാൾ പിന്നീട് കഞ്ചാവ് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു പ്രധാനമായും ഇയാളുടെ കച്ചവടം. പെരുമ്പാവൂർ എ.എസ്.പി. ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്.ഐ.മാരായ എസ്. ശിവപ്രസാദ്, സുഭാഷ് തങ്കപ്പൻ, എ.എസ്.ഐ.മാരായ പി.എ. അബ്ദുൽ മനാഫ്, കെ.കെ. ശ്രീജ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.