എസ്.എഫ്.ഐ ഇൻകംടാക്സ് ഓഫീസ് മാർച്ച്
കോഴിക്കോട്:സർവകലാശാലകളിൽ നടക്കുന്ന കാവിവത്ക്കരണത്തിനെതിരെയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ഉൾപ്പെടെയുള്ള മുപ്പതോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻകം ടാക്സ് ഓഫിസിലേക്ക് മാർച്ച് നടത്തി. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം പി.താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി അമൽ രാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഫർഹാൻ,നന്ദന.എസ്, ഖദീജ ഹിബ,അശ്വന്ത് ചന്ദ്ര എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സരോദ് ചങ്ങാടത്ത് സ്വാഗതം പറഞ്ഞു.സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് ജില്ലയിൽ പൂർണമായിരുന്നു.