അതിഥി തൊഴിലാളികൾക്ക്  ബോധവത്കരണ ക്ലാസ്സ് നൽകി

Friday 11 July 2025 12:26 AM IST
മിലാപ് പദ്ധതിക്ക് കീഴിൽ അതിഥി തൊഴിലാളികൾക്കായി ഇൻകെൽ സിറ്റിയിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ്

മലപ്പുറം: തൊഴിലിടങ്ങളിലെ അപകടങ്ങൾ കുറക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മിലാപ് (മൈഗ്രന്റ് ലേബേഴ്സ് അവയർനെസ് പ്രോഗ്രാം) പദ്ധതിയനുസരിച്ച് സംഘിപ്പിച്ച പരിപാടി ജില്ലാ ഫയർ ആൻഡ് റെസ്‌ക്യു സർവീസസും ഹോം ഗാർഡും സംയുക്തമായാണ് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി മലപ്പുറം ഇൻകെൽ സിറ്റിയിലെ വി.കെ.സി ചെരുപ്പ് നിർമ്മാണ കമ്പനിയിലെ അതിഥി തൊഴിലാളികൾക്ക് നൽകിയ ക്ലാസ്സിന് മലപ്പുറം ഫയർ സ്റ്റേഷനിലെ ഹോംഗാർഡുകളായ കെ.കെ. ബാലചന്ദ്രൻ നായർ, കെ.കെ. അനുപ് എന്നിവർ നേതൃത്വം നൽകി. മിലാപ് പദ്ധതി നടപ്പാക്കിയ സംസ്ഥാനത്തെ ഏക ജില്ലയാണ് മലപ്പുറം.