ഓണത്തിന് യാത്ര പോകാം ഐ.ആർ.സി.ടി.സി റെഡി

Friday 11 July 2025 12:22 AM IST
ഓണത്തിന് യാത്ര പോകാം ഐ.ആർ.സി.ടി.സി റെഡി

കോഴിക്കോട്: ഓണക്കാലത്ത് പ്ര​ശ​സ്ത ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ഐ.​ആ​ർ.​സി.​ടി.​സി.'ശ്രീലങ്ക രാമായണയാത്ര', 'ബെസ്റ്റ് ഓഫ് ബാലി', 'ഡാസ്‌ലിംഗ് ദുബായ് വിത്ത് അബുദാബി' തുടങ്ങി അത്യാകർഷകമായ അന്താരാഷ്ട്ര വിമാന യാത്രാ പാക്കേജുകളാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സിസെപ്തംബർ മുതൽ നവംബർ വരെ ) സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. ഇരു വശത്തേക്കുമുള്ള വിമാന ടിക്കറ്റുകൾ, യാത്രകൾക്ക് വാഹനം, മൂന്ന് നേരം ഭക്ഷണം, ഹോട്ടൽ താമസം, വിസ ചാർജുകൾ, ടൂർ കോ-ഓർഡിനേറ്ററുടെ സേവനം, ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർ ഗൈഡിന്റെ സേവനം, സന്ദർശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശന ടിക്കറ്റുകൾ, യാത്രാ ഇൻഷ്വറൻസ് തുടങ്ങിയവ പാക്കേജുകളിലുണ്ട്.

ശ്രീലങ്ക രാമായണയാത്ര ശ്രീലങ്കയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും പുണ്യ സ്ഥലങ്ങളും കോർത്തിണക്കി ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ശ്രീലങ്ക രാമായണ യാത്ര പാക്കേജ് സെപ്റ്റംബർ ആറിന് പുറപ്പെടും. ടിക്കറ്റ് നിരക്ക് 61,900 മുതൽ.

ബാലി ബാലിയിലെ ടൂറിസ്റ്റ് ആകർഷണങ്ങളും പൈതൃക കേന്ദ്രങ്ങളും ഉൾപ്പെടുത്തി നടത്തുന്ന 5 ദിവസത്തെ 'ബെസ്റ്റ് ഓഫ് ബാലി' വിമാനയാത്രാ പാക്കേജ് സെപ്റ്റംബർ 22 ന് പുറപ്പെടും. ടിക്കറ്റ് നിരക്ക് ₹ 72,200 മുതൽ.

ദുബയ് അബുദാബി യു.എ.ഇ യിലെ ദുബയ്, അബുദാബി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന അഞ്ച് ദിവസത്തെ ഡാസ്‌ലിംഗ് ദുബയ് വിത്ത് അബുദാബി യാത്ര നവംബർ ഒന്നിന് കൊച്ചിയിൽ നിന്ന് പുറപ്പെടും. ടിക്കറ്റ് നിരക്ക് ₹ 92,250 മുതൽ.

വിളിക്കാം എറണാകുളം – 8287932082 / 24 തിരുവനന്തപുരം – 8287932095 / 42 കോഴിക്കോട് – 8287932098

കൂടുതൽ വിവരങ്ങൾ

www.irctctourism.com