'മാനേജ്മെന്റിനെതിരെ നടപടി വേണം'
കളമശേരി : ദേശീയ പണിമുടക്ക് ദിനത്തിൽ എൺപത്തി അഞ്ച് ശതമാനം ഹാജർ ഉണ്ടായിട്ടും പ്ലാന്റ് ഓടിക്കാതിരുന്നതിൽ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി. ഏലൂർ മുനിസിപ്പൽ വെസ്റ്റ് ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.വി. പ്രകാശൻ ആവശ്യപെ പ്പെട്ടു.
നഷ്ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനത്തെ ആയിരം കോടി രൂപ നൽകി പുനരുജീവിപ്പിച്ച കേന്ദ്രസർക്കാരിന് എതിരെയുള്ള ഇടതുപക്ഷ സമരത്തെ അനുകൂലിച്ച ഫാക്ട് മാനേജ്മെന്റിനെതിരെ നടപടി വേണമെന്നും പറഞ്ഞു
ഇന്നലെ രാവിലെ ജോലിക്ക് കയറാൻ വന്നവരെ സമരാനുകൂലികൾ തടഞ്ഞപ്പോൾ ഇവരെ തടയാനോ നീക്കം ചെയ്യാനോ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. കോടതി ഉത്തരവ് പ്രകാരം ഫാക്ടിന്റെ ഗേറ്റുകളുടെ 100 മീറ്ററിനുള്ളിൽ യോഗങ്ങൾ കൂടുവാൻ പാടില്ല എന്നിരിക്കെ സമരക്കാരെ ഒത്തുകൂടുവാൻ അനുവദിച്ചതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വേണ്ടത്ര ജീവനക്കാർ ഉണ്ടായിട്ടും ഉത് പാദന നഷ്ടം വരുത്തി കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.