കൺവെൻഷൻ നടത്തി
Friday 11 July 2025 1:00 AM IST
കേരളശ്ശേരി: ഐ.എൻ.ടി.യു.സി കേരളശ്ശേരി മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ആനുകൂല്യങ്ങൾ സംബന്ധിച്ച് ജില്ലാ സെക്രട്ടറി എൻ.മുരളീധരൻ ക്ലാസെടുത്തു. ഡി.സി.സി മെമ്പർ സി.എൻ.ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.രാംകുമാർ, ആർ.മുത്തു, പി.പങ്കജാക്ഷൻ, ശ്രീപത്മനാഭനുണ്ണി, കെ.എസ്.സലീം തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി കേരളശ്ശേരി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. പുതിയ ഭാരവാഹികളായി കെ.എസ്.സലീം(പ്രസിഡന്റ്), കെ.ഹക്കീം(സെക്രട്ടറി), ആർ.മുത്തു(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.