സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

Friday 11 July 2025 1:04 AM IST
ആലത്തൂർ സോഷ്യൽ വെൽഫെയർ സഹകരണ സംഘവും വടക്കഞ്ചേരി ഗവൺമെന്റ് ആയുർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിൽ നിന്ന്.

വടക്കഞ്ചേരി: ആലത്തൂർ സോഷ്യൽ വെൽഫെയർ സഹകരണ സംഘവും വടക്കഞ്ചേരി ഗവൺമെന്റ് ആയുർവേദ ആശുപത്രിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അയ്യഴി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം അപ്പുണ്ണി നായർ, ചീഫ് മെഡിക്കൽ ഓഫീസർ കെ.കെ.സന്തോഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ വി.എ.അൻവർ, ആശുപത്രി വികസന സമിതി അംഗം എസ്.ഇലിയാസ്, എൻ.എസ്.എസ് വടക്കഞ്ചേരി സെക്രട്ടറി വി.ഗോവിന്ദൻകുട്ടി, സംഘം ഓണററി സെക്രട്ടറി വി.കെ.പൊന്നൻ തുടങ്ങിയവർ പങ്കെടുത്തു. സംഘം വൈസ് പ്രസിഡന്റ് കെ.ജയപ്രസാദ് സ്വാഗതവും ക്യാമ്പ് കോഓർഡിനേറ്റർ ശ്രീനാഥ് വെട്ടത്ത് നന്ദിയും പറഞ്ഞു.