മരങ്ങൾ മുറിച്ചു മാറ്റണം

Friday 11 July 2025 12:04 AM IST

ഏഴംകുളം : ഏഴംകുളം - കൈപ്പട്ടൂർ റോഡരികിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ സി ഐ ടി യു യൂണിറ്റ് ആവശ്യപ്പെട്ടു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇ എം എസ് സ്റ്റേഡിയം ജംഗ്ഷനിൽ പൊളിച്ചുമാറ്റിയ കാത്തിരിപ്പ് കേന്ദ്രം പുനർ നിർമ്മിക്കണമെന്നും പോസ്റ്റ് ഓഫീസ് സമീപത്ത് റോഡ് സൈഡ് കോൺക്രീറ്റ് നിർമാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു ഏരിയാസെക്രട്ടറി ഷാജു ഡേവിഡ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജു ഐക്കാട്ടുവിള അദ്ധ്യക്ഷനായിരുന്നു. ഗിരീഷ് അങ്ങാടിക്കൽ, ശ്രീജിത്ത്, ജോയ് ഫ്രാൻസിസ്, അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.