സമര സംഗമം ഇന്ന്
Friday 11 July 2025 12:08 AM IST
പത്തനംതിട്ട : സംസ്ഥാന സർക്കാരിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സമര സംഗമം സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ.അടൂർ പ്രകാശ് എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ.എ.പി.അനിൽകുമാർ എം.എൽ.എ തുടങ്ങിയവർ പ്രസംഗിക്കും.