സംയോജിത പച്ചക്കറി കൃഷി

Friday 11 July 2025 12:08 AM IST

പന്തളം : സംയോജിത പച്ചക്കറി കൃഷിയുമായി കർഷക സംഘം ജില്ലാ കമ്മിറ്റി രംഗത്ത്. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.തുളസീധരൻ പിള്ള, ഏരിയ കമ്മിറ്റി അംഗം കെ എച്ച് ഷിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എസ് രാജേന്ദ്ര പ്രസാദ് (ചെയർമാൻ), സി കെ രവിശങ്കർ (കൺവീനർ), സി രാഗേഷ് (ജോയിൻ കൺവീനർ).