മത്സ്യകർഷക ദിനം ആചരിച്ചു
Friday 11 July 2025 12:13 AM IST
ഇലന്തൂർ : ദേശീയ മത്സ്യകർഷക ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. മത്സ്യകർഷകരെയും ഫാമിലെ ഹാച്ചറി വർക്കേഴ്സിനെയും ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വനിത കർഷകയായ കുഞ്ഞമ്മ ഫിലിപ്പിനെയും (94) ആദരിച്ചു. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, ബ്ലോക്ക് അംഗങ്ങളായ സാം പി തോമസ്, ജിജി ചെറിയാൻ മാത്യു, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി.എസ്.അനിത, എ.എഫ്.ഇ.ഒ മനുചന്ദ്രൻ എന്നിവർ പങ്കെടുത്തു.