ലഹരി വിമുക്ത ബോധവത്കരണം
Friday 11 July 2025 12:19 AM IST
അടൂർ : ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനത്തിന്റെ പറക്കോട് ഡിസ്ട്രിക്റ്റ് സമ്മേളനവും ലഹരി വിമുക്ത ബോധവത്കരണ ക്ലാസും നടന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ബിനു വി വർഗീസ് ഉദ്ഘാടനം ചെയ്തു. ഫാ.സാമൂവൽ ജോർജ് അദ്ധ്യക്ഷനായി. യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി സോബിൻ സോമൻ, കേന്ദ്ര ഓഡിറ്റർ അലൻ ഡാനിയൽ, കേന്ദ്ര അസംബ്ലി അംഗം ലിനോജ് ഡാനിയേൽ, ജോയിന്റ് സെക്രട്ടറി അനീറ്റ മരിയ ജെയിംസ്, കമ്മിറ്റി അംഗങ്ങളായ ലിഥുൻ ബേബി ഡാനിയൽ, റോണി ബാബു, റോഷൻ റോയ്, സോജൻ റജി എന്നിവർ പ്രസംഗിച്ചു.