ബി.ജെ.പി ജില്ലാനേതൃയോഗം

Friday 11 July 2025 12:21 AM IST

പത്തനംതിട്ട : ബി.ജെ.പി ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.പി.സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ബിനുമോൻ, വിജയകുമാർ മണിപ്പുഴ, പ്രദീപ് അയിരൂർ എന്നിവർ സംസാരിച്ചു.

12ന് തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്ന വികസിത കേരളം സമ്മേളനത്തിൽ ജില്ലയിൽ നിന്ന് അയ്യായിരം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അറിയിച്ചു.