ലൈഫ് മിഷൻ: ഭൂമിയുടെ മുദ്രവില,രജിസ്ട്രേഷൻ ഫീസ് ഇളവ്

Friday 11 July 2025 12:00 AM IST

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് വീട് നിർമ്മിക്കുന്നതിനുള്ള ഭൂമിയുടെ രജിസ്ട്രേഷനാവശ്യമായ മുദ്രവില,രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ രണ്ട് വർഷത്തേക്ക് ഇളവ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.മറ്റ് ഏതുവിധേനയോ ലഭ്യമാകുന്ന ഭൂമിക്കും ഈ ഇളവുണ്ടാവും.ഭൂമി സ്വീകരിക്കുന്നയാൾ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താവാണെന്നും ഭൂമി ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ വേണ്ടിയുള്ളതാണെന്നും ജില്ലാ കളക്ടറോ തഹസിൽദാരിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥനോ സാക്ഷ്യപത്രം നൽകണം.പ്രളയത്തിൽ തകർന്ന വീടുകൾക്ക് പകരം മുത്തുറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ പത്തനംതിട്ട ചിറ്റാർ വില്ലേജിൽ 12.31 ആർ സ്ഥലത്ത് നിർമ്മിച്ച 9 വീടുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള ആധാര രജിസ്ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കാനും തീരുമാനിച്ചു.

വ​യ​നാ​ട് ​ടൗ​ൺ​ഷി​പ്പ് ​നി​ർ​മ്മാ​ണ​ത്തി​ന് ​ത്രി​ക​ക്ഷി​ ​ക​രാർ

തി​രു​വ​ന​ന്ത​പു​രം​:​ ​വ​യ​നാ​ട് ​ടൗ​ൺ​ഷി​പ്പ് ​നി​ർ​മ്മാ​ണ​ത്തി​നു​ള്ള​ ​ത്രി​ക​ക്ഷി​ ​ക​രാ​ർ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​അം​ഗീ​ക​രി​ച്ചു.​ ​സ​ർ​ക്കാ​രും​ ​കി​ഫ്കോ​ണും​ ​ഊ​രാ​ളു​ങ്ക​ൽ​ ​സൊ​സൈ​റ്റി​യു​മാ​യാ​ണ് ​ക​രാ​ർ.​ ​ക​രാ​ർ​ ​ന​ട​പ്പാ​ക്കു​ന്ന​തി​ന് ​സ്പെ​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​ ​എ​സ്.​ ​സു​ഹാ​സി​നെ​ ​മ​ന്ത്രി​സ​ഭ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​ടൗ​ൺ​ഷി​പ്പി​ന് ​നേ​ര​ത്തേ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ 351,48,03,778​ ​രൂ​പ​യു​ടെ​ ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ക​ൽ​പ്പ​റ്റ​ ​എ​ൽ​സ്‌​റ്റ​ൺ​ ​എ​സ്‌​റ്റേ​റ്റി​ൽ​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ത്ത​ 64​ ​ഹെ​ക്ട​റി​ലാ​ണ്‌​ ​ടൗ​ൺ​ഷി​പ്പ്‌​ ​നി​ർ​മ്മാ​ണം.​ ​ഓ​രോ​ ​കു​ടും​ബ​ത്തി​നും​ ​ഏ​ഴു​ ​സെ​ന്റി​ൽ​ ​ആ​യി​രം​ ​ച​തു​ര​ശ്ര​യ​ടി​ ​വി​സ്‌​തീ​ർ​മു​ള്ള​ ​വീ​ടാ​ണ്‌​ ​നി​ർ​മി​ക്കു​ന്ന​ത്‌.​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്രം,​ ​അ​ങ്ക​ണ​വാ​ടി,​ ​പൊ​തു​മാ​ർ​ക്ക​റ്റ്‌,​ ​ക​മ്യൂ​ണി​റ്റി​ ​സെ​ന്റ​ർ,​ ​മ​ൾ​ട്ടി​പ​ർ​പ്പ​സ്‌​ ​ഹാ​ൾ,​ ​ലൈ​ബ്ര​റി​ ​എ​ന്നി​വ​ ​ടൗ​ൺ​ഷി​പ്പി​ലു​ണ്ടാ​വും.