സ്പോർട്ട്സ് പ്രേമികൾക്ക് ബി.പി.ഇ.എസ് ബിരുദ കോഴ്സ്
Friday 11 July 2025 12:38 AM IST
കൊച്ചി: സ്പോർട്ട് രംഗത്ത് ഒട്ടേറെ സാദ്ധ്യതകളുള്ള ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (ബി.പി.ഇ.എസ്) കോഴ്സിലേക്ക് എം.ജി. സർവ്വകലാശാലയ്ക്ക് കീഴിലുള്ള പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജ് അപേക്ഷ ക്ഷണിച്ചു. കായികമേഖലയിൽ സജീവമായവർക്ക് അപേക്ഷിക്കാം. പ്ളസ് ടൂവാണ് അടിസ്ഥാന യോഗ്യത. മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ സ്വാമി ശാശ്വതികാനന്ദ കോളേജുൾപ്പടെ രണ്ട് കോളേജുകളിൽ മാത്രമാണ് ബി.പി.ഇ.എസ് കോഴ്സുള്ളത്. ജൂലായ് 15നകം നേരിട്ടോ വെബ് സൈറ്റ് മുഖേനയോ രജിസ്റ്റർ ചെയ്യണം, പ്രവേശന പരീക്ഷയുടെയും ശാരീരികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഫോൺ: 8589982029, 9745724004. www.sscpoothotta.edu.in