എ.ഡി.ജി.പി അജിത്തിന് ക്ലീൻചിറ്റ്: ഒറിജിനൽ റിപ്പോർട്ട് ഹാജരാക്കണം

Friday 11 July 2025 12:00 AM IST

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന് ക്ലീൻ ചിറ്ര് നൽകി വിജിലൻസ് സർക്കാരിന് നൽകിയ ഒറിജിനൽ റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടു. പരാതിക്കാരനായ നെയ്യാറ്റിൻകര നാഗരാജന്റെ ആവശ്യപ്രകാരമാണിത്. ഇന്നലെ കോടതിയിൽ റിപ്പോർട്ടിന്റെ പകർപ്പാണ് വിജിലൻസ് ഹാജരാക്കിയത്. ഇതിൽ വ്യക്തതക്കുറവുള്ളതിനാലാണ് ഒറിജിനൽ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയത്.

കേസിലെ സി.ഡി ഫയൽ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി 16ന് വിധി പറയും. എ.ഡി.ജി.പിയുടെ കീഴിൽ ജോലി ചെയ്യുന്നവരാണ് അന്വേഷണം നടത്തിയതെന്നും അതിനാലാണ് ക്ലീൻ ചിറ്റ് ലഭിച്ചതെന്നുമാണ് ഹർജിക്കാരന്റെ വാദം.