ബേപ്പൂരിന്റെ വ്യവസായ കുതിപ്പിന് നിക്ഷേപക സംഗമം

Friday 11 July 2025 12:51 AM IST
ബേപ്പൂർ നിയമസഭാ മണ്ഡലത്തിൻ്റെ​ വ്യാവസായിക കുതിപ്പിന് വഴിയൊരുക്കുന്ന നിക്ഷേപക സംഗമ​ ​ഇൻവെസ്റ്റേഴ്സ് മീറ്റ് ​മുന്നോടിയായി തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി രാജീവ് , പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്ത സംയുക്ത യോ​ഗം

ഫറോക്ക്​: ബേപ്പൂർ നിയമസഭാ മണ്ഡലത്തിന്റെ​ വ്യാവസായിക കുതിപ്പിന് വഴിയൊരുക്കുന്ന നിക്ഷേപക സംഗമം നടത്തും. രാമനാട്ടുകര അഡ്വാൻസ് ടെക്നോളജി പാർക്ക് , ബേപ്പൂർ മറൈൻ പാർക്ക് ഉൾപ്പെടെ കിൻഫ്ര ഏറ്റെടുത്തിട്ടുള്ള ഭൂമി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനാണ് ഇൻവെസ്റ്റേഴ്സ് മീറ്റ് നടത്തുന്നത്. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി രാജീവ് , പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്ത സംയുക്ത യോഗത്തിലാണ് തീരുമാനം​. സെയിൽ - എസ് സിഎൽ ( ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ്) , കിൻഫ്ര പാർക്ക് ,നല്ലളത്തെ ബാംബൂ കോർപ്പറേഷൻ തറയോട് നിർമ്മാണ ഫാക്ടറി , ചെറുവണ്ണൂർ-നല്ലളം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവയിലെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിമാർ, വ്യവസായികൾ , തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവരൊന്നിച്ച് നടത്തിയ ചർച്ചയിലാണ് നിക്ഷേപക സംഗമം നടത്താൻ തീരുമാനമായത്. വ്യവസായ ​ ഇൻവെസ്റ്റേറ്റർ മീറ്റ് നടത്തുന്നതിനുള്ള നോഡൽ ഏജൻസിയായി കിൻഫ്രയെ ചുമതലപ്പെടുത്താനാണ് തീരുമാനം. യോഗത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് , വിവിധ സ്ഥാപന മേധാവികൾ , തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.