സിവിൽ സർവീസിൽ കരാർവത്കരണം വേണ്ട

Saturday 12 July 2025 2:13 AM IST

കൊല്ലം: കേന്ദ്ര സർവീസിലെ കരാർവത്കരണം അവസാനിപ്പിക്കണമെന്ന് അദ്ധ്യാപക സർവീസ് സംഘടന സമരസമിതി കൊല്ലം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച സമരകാഹള സദസ്ആവശ്യപ്പെട്ടു. ഇന്നു നടക്കുന്ന ദേശീയ പണിമുടക്കിൽ അദ്ധ്യാപകരും ജീവനക്കാരും പങ്കെടുക്കും. കൊല്ലം താലൂക്ക് ഓഫീസിന് മുന്നിൽ ചേർന്ന സദസ് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ. ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. സമരസമിതി താലൂക്ക് കൺവീനർ ജി.എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ജി. ഗോപകുമാർ, വി.കെ. ദിലീപ് കുമാർ, കൊല്ലം താലൂക്ക് ഭാരവാഹികളായ സരിത കൃഷ്ണൻ, രമേശ് ഗോപാലകൃഷ്ണൻ, എസ്. സുജിത്ത്, കവിരാജ്, വി. മിനി എന്നിവർ സംസാരി​ച്ചു.