അര്യാനയെ അടി​ച്ചി​ട്ട് അമാൻഡ

Thursday 10 July 2025 11:52 PM IST

സെമി​യി​ൽ അര്യാന സബലേങ്കയെ തോൽപ്പി​ച്ച് അമാൻഡ അനി​സി​മോവ ഫൈനലി​ൽ

ലണ്ടൻ : വിംബി​ൾഡൺ​ ടെന്നി​സി​ന്റെ വനി​താ സെമി​യി​ൽ ലോക ഒന്നാം നമ്പർ താരം അര്യാന സബലേങ്കയെ കീഴടക്കി​ അമേരി​ക്കൻ താരം അമാൻഡ അനി​സി​മോവ തന്റെ കന്നി​ ഗ്രാൻസ്ളാം ഫൈനലി​ലെത്തി​. മൂന്ന് സെറ്റ് നീണ്ട സെമി​യി​ൽ 6-4 4-6 6-4 എന്ന സ്കോറി​നാണ് 13-ാം സീഡായ അമാൻഡ അര്യാനയെ കീഴടക്കിയത്. ആദ്യ സെറ്റിൽ പിന്നിലായ സബലേങ്ക രണ്ടാം സെറ്റിൽ തിരിച്ചുവന്നെങ്കിലും നിർണായകമായ മൂന്നാം സെറ്റിൽ അമേരിക്കൻ താരത്തോട് പിടിച്ചുനിൽക്കാനായില്ല. സ്വിറ്റ്സർലാൻസിന്റെ ബെലിൻഡ ബെൻസിച്ചും ഇഗ ഷ്വാംടെക്കും തമ്മിലുള്ള രണ്ടാം സെറ്റിലെ ജേതാവിനെയാണ് ഫൈനലിൽ അമാൻഡ നേരിടേണ്ടത്.

ഇന്ന് നടക്കുന്ന പുരുഷ വിഭാഗം സെമിയിൽ നിലവിലെ ഒന്നാം റാങ്കുകാരൻ യാന്നിക്ക് സിന്നർ മുൻ ഒന്നാം നമ്പർ നൊവാക്ക് ജോക്കോവിച്ചിനെയും ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ കാർലോസ് അൽക്കാരസ് അഞ്ചാം സീഡ് ടെയ്‌ലർ ഫ്രിറ്റ്സിനെയും നേരിടും.