ഇ.ഡി ഉദ്യോഗസ്ഥന് മുൻകൂർ ജാമ്യം

Friday 11 July 2025 12:09 AM IST

കൊച്ചി: വിജിലൻസ് രജിസ്റ്റർ ചെയ്ത കോഴക്കേസിൽ പ്രതിയായ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിലെ (ഇ.ഡി) മുതിർന്ന ഉദ്യോഗസ്ഥൻ ശേഖർ കുമാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇ.ഡിയുടെ കൊച്ചി ഓഫീസിൽ അസിസ്റ്റൻറ് ഡയറക്ടറായിരിക്കേ കശുവണ്ടി ഇടപാടുമായി ബന്ധപ്പെട്ട കളളപ്പണക്കേസ് ഒതുക്കിത്തീർക്കാൻ ഇടനിലക്കാർ മുഖേന 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം.