അഭിഭാഷകൻ കോടതിയിൽ കുഴഞ്ഞുവീണ് മരിച്ചു
Friday 11 July 2025 12:14 AM IST
തിരുവനന്തപുരം: മുതിർന്ന അഭിഭാഷകൻ വഞ്ചിയൂർ കോടതിയിൽ കുഴഞ്ഞുവീണ് മരിച്ചു. മേട്ടുക്കട സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം ടി.സി 24/898 ആനന്ദത്തിൽ അഡ്വ. എ.ബാലകൃഷ്ണനാണ് (58) മരിച്ചത്. ഇന്നലെ രാവിലെ 11ഓടെ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിലാണ് കുഴഞ്ഞുവീണത്. ഇദ്ദേഹം ഹാജരാകുന്ന കേസ് കോടതി പരിഗണിക്കാനിരിക്കേയാണ് സംഭവം. വാദത്തിനായി കാത്തിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ബോധരഹിതനാവുകയുമായിരുന്നു. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: കൃഷ്ണ ഹരിഷ്മ, അനന്തകൃഷ്ണ. 1994 മുതൽ 31 വർഷമായി വഞ്ചിയൂർ കോടതിയിൽ പ്രവർത്തിക്കുന്ന അഭിഭാഷകനാണ് ബാലകൃഷ്ണൻ. സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രമുഖനാണ്.