കേരളകൗമുദി- മുരുക്കുമൺ സ്കൂൾ വാർഷികാഘോഷങ്ങൾ ഇന്ന്
കൊല്ലം: കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷം ഇന്ന് രാവിലെ 9.30ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. നിലമേൽ മുരുക്കുമൺ യു.പി സ്കൂളിന്റെ 72ാം വാർഷികാഘോഷവും കൂടി സമന്വയിപ്പിച്ച് മുരുക്കുമൺ യു.പി സ്കൂളിലാണ് ആഘോഷ പരിപാടികൾ. സ്കൂൾ പി.ടി.എ പ്രസിഡന്റ് എൻ.നിജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും. ചടയമംഗലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്തംഗം സാം.കെ.ഡാനിയേൽ, നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീന പറമ്പിൽ, മുരുക്കുമൺ യു.പി സ്കൂൾ മാനേജർ ആർ.ലക്ഷ്മണൻ നായർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജയശ്രീ, വിനീത, സ്കൂൾ സ്റ്റാഫ് സെക്രട്ടറി മഞ്ജു.എം.നായർ, ഗീതു, പ്രദീപ് കുമാർ എന്നിവർ സംസാരിക്കും. വിവിധ മേഖലകളിലെ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ സ്വാഗതവും സ്കൂൾ പ്രഥമാദ്ധ്യാപിക ലത.എസ്.നായർ നന്ദിയും പറയും. പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ കെട്ടിടവും അത്യാധുനിക സംവിധാനങ്ങളുമുള്ള പൊതുവിദ്യാലയമെന്ന നിലയിൽ മുരുക്കുമൺ സ്കൂൾ ഈ അദ്ധ്യയന വർഷാരംഭത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.