സ്വാമി പ്രകാശാനന്ദ സമാധി ദിനാചരണം

Friday 11 July 2025 12:26 AM IST

കൊട്ടാരക്കര: ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിവഗിരിമഠം മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ നാലാമത് സമാധി ദിനാചരണം നടത്തി. സ്വാമിയുടെ സമാധി മണ്ഡപത്തിൽ സംഘം പ്രവർത്തകരും ഭാരവാഹികളും പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. വാത്സല്യം ചാരിറ്റബിൾ ട്രസ്റ്റ് അങ്കണത്തിൽ

നടന്ന സമാധി ദിന സമ്മേളനം സംഘം കേന്ദ്ര സമിതി ചെയർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വർക്കല മോഹൻദാസ് അദ്ധ്യക്ഷനായി. ശിവഗിരി മഠത്തിലെ സീനിയർ സന്യാസി സത്യാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, ശാന്തിനി കുമാരൻ, രാജിലാൽ, വാത്സല്യം ട്രസ്റ്റ് പ്രസിഡന്റ് പി.വിജയ ലക്ഷ്മി, പി.ആർ.ഒ ശ്രീനാഥ് കുറുപ്പ്, ഓടനാവട്ടം ഹരീന്ദ്രൻ, ക്ലാപ്പന സുരേഷ്, അഡ്വ. രാധാകൃഷ്ണൻ, രാജേഷ് കിഴക്കില്ലം, ശരണ്യ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.