ഓണക്കൃഷി മഴയെടുത്തു!

Friday 11 July 2025 12:30 AM IST

കൊ​ല്ലം: ഓണക്കാലം ലക്ഷ്യമിട്ട് നട്ടതൊക്കെ മഴവെള്ളത്തിൽ മുങ്ങി. പന്തൽ നട്ട് കൃഷി ചെയ്ത പയറുവർഗങ്ങൾ ഉൾപ്പടെ വെള്ളം കെട്ടിക്കിടന്ന് നശിച്ചു. പച്ചക്കറികളിൽ ഭൂരിഭാഗവും ചീഞ്ഞു. വാഴയും നെല്ലും ഉൾപ്പടെ ഒ​ന്ന​ര​മാ​​സ​​ത്തി​​നി​​ടെ ജി​​ല്ല​​യി​​ൽ 18.72 കോ​​ടി​​യു​​ടെ കൃ​​ഷി​​നാ​​ശമാണ് ഉണ്ടായത്.

ശക്തമായ മ​ഴ​യി​ലും അപ്രതീക്ഷിത കാറ്റിലും ന​ശി​ച്ച​ത്​ 395.06 ഹെ​ക്ട​റി​ലെ കൃ​ഷി​യാ​ണ്. മ​ഴ വ​ന്നാ​ലും വെ​യി​ൽ കൂ​ടി​യാ​ലും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളാ​ലും ന​ഷ്ടം​ ക​ർ​ഷ​ക​ർ​ക്ക്​ മാ​ത്രം. വാ​ഴ ക​ർ​ഷ​കർക്കാണ് കൂടുതൽ നഷ്ടം. ജി​ല്ല​യി​ൽ കു​ല​ച്ച​തും കു​ല​ക്കാ​ത്ത​തു​മാ​യി വി​പ​ണി മു​ന്നി​ൽ ക​ണ്ട്​ കൃ​ഷി​ചെ​യ്ത 2,84,911 വാ​ഴ​ക​ളാ​ണ്​ കാ​റ്റി​ലും മ​ഴ​യി​ലും നി​ലം​പൊ​ത്തി​യ​ത്.

കാ​ർ​ഷി​ക വ​കു​പ്പി​ന്റെ ക​ണ​ക്ക് ​പ്ര​കാ​രം 14.52 കോ​ടി​യു​ടെ ന​ഷ്​​ട​മാ​ണ്​ വാ​ഴ ക​ർ​ഷ​ക​ർ​ക്ക്​ മാ​ത്ര​മാ​യുള്ളത്.​ കാ​​റ്റി​​ൽ ഒ​​ടി​​യാ​​തി​​രി​​ക്കാ​​ൻ താ​​ങ്ങു​​ന​​ൽ​​കി​​യി​​രു​​ന്ന​​വ​​യ​​ട​​ക്കം ന​​ശി​​ച്ചു. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ലയെയാ​ണ്​ പ്ര​ധാ​ന​മാ​യും മ​ഴ കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്. ഓണപ്രതീക്ഷയിൽ ശേഷിച്ച വിത്തുകളും മറ്റും വിളവെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ കർഷകർ.

വിളകൾക്ക് വൻ നാശം

 കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ നശിച്ചത് ജി​ല്ല​യി​ലെ 8754 ക​ർ​ഷ​ക​രു​ടെ വി​​വി​​ധ വി​​ള​​ക​​ൾ​

 വാഴ, തെ​ങ്ങ്, കു​രു​മു​ള​ക്, റ​ബ​ർ, ക​പ്പ, നെ​ല്ല്, പ​ച്ച​ക്ക​റി​ക​ൾ ന​ശി​ച്ചു

 ഒടിഞ്ഞുവീണ വാ​ഴ​കൾ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​ക്ക​ൽ പാ​ക​മാ​യവ

 കൂ​ടു​ത​ൽ വി​ള​നാ​ശം ശാ​സ്താം​കോ​ട്ട താ​ലൂ​ക്കിൽ

 155.13 ഹെ​ക്​​ട​റി​ലാ​യി 1,692 ക​ർ​ഷ​കർക്കാണ് ന​ഷ്ടം

 കൂ​​ടു​​ത​​ലും വാ​​ഴ​​യും നെ​​ല്ലും

 അ​ഞ്ച​ൽ, ചാ​ത്ത​ന്നൂ​ർ, ഇ​ര​വി​പു​രം, കൊ​ട്ടാ​ര​ക്ക​ര മേ​​ഖ​​ല​​ക​​ളി​​ലും കൂ​​ടു​​ത​​ൽ നാ​​ശം

ജില്ലയിൽ കൃ​ഷി​നാശം

395.06 ഹെ​ക്ട​റിൽ

നഷ്ടം ₹ 18.72 കോ​​ടി​​

ഓ​ണ​വി​പ​ണി മു​ന്നി​ൽ​ക​ണ്ട്​ കൃ​ഷി​ചെ​യ്ത പ​ച്ച​ക്ക​റി, വാ​ഴ ക​ർ​ഷ​ക​രാ​ണ്​ കെ​ടു​തി​യി​ൽ ഏ​റെ വ​ല​യുന്ന​ത്.

കർഷകർ