ചവറ മേക്കാട് എ വൺ ഗ്രന്ഥശാലയിൽ അക്ഷരക്കൊടിയേറ്റ്

Friday 11 July 2025 12:36 AM IST
അക്ഷര മഹാസംഗമത്തിന്റെ ഭാഗമായി മേക്കാട് എ വൺ ഗ്രന്ഥശാലയിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം അക്ഷരക്കൊടിയേറ്റ് നിർവഹിക്കുന്നു

ചവറ: കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ കരുനാഗപ്പള്ളി ജീവതാളം വേദിയിൽ നടത്തുന്ന അക്ഷരമഹാസംഗമത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മേക്കാട് എ വൺ ഗ്രന്ഥശാലയിൽ അക്ഷരക്കൊടിയേറ്റ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം അക്ഷരക്കൊടി ഉയർത്തി.

അക്ഷര സമ്മേളനത്തിൽ പ്രസിഡന്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജെയിംസ് ജോസഫ്, സോളമൻ, മുകേഷ് വരദരാജൻ, യോഹന്നാൻ ആന്റണി, ഗ്രേയിസി സോളമൻ, രതികുമാർ, രാജി മോഹൻ എന്നിവർ സംസാരിച്ചു. വിവിധ വേദികളുടെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പുസ്തകങ്ങളുമായി ഭവന സന്ദർശനവും നടത്തി.