കുടുംബശ്രീ യൂണി​റ്റുകൾക്ക് വായ്‌പ വിതരണം

Friday 11 July 2025 12:39 AM IST
വനിതാ വികസന കോർപ്പറേഷൻ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് അനുവദി​ച്ച മൂന്ന് കോടി രൂപ വായ്പ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: വനിതാ വികസന കോർപ്പറേഷൻ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് അനുവദി​ച്ച മൂന്ന് കോടി രൂപ വായ്പ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി അ ദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു, കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതീഷ്‌ കുമാർ, ജില്ലാ പഞ്ചായത്തംഗം .ആശാദേവി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി. സുഭദ്രാമ്മ, എസ്. വിജയൻ, അജയകുമാർ, സത്യപാലൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിത്ത്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രേണുക എന്നിവർ സംസാരിച്ചു.