ഷെറിന്റെ മോചനത്തിന് ഗവർണറുടെ അനുമതി
Friday 11 July 2025 2:36 AM IST
തിരുവനന്തപുരം: കാരണവർ വധക്കേസിലെ പ്രതി ഷെറിൻ അടക്കം 11 തടവുകാരുടെ മോചനത്തിനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ ആർ.വി ആർലേക്കർ അംഗീകരിച്ചു. ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുന്നതോടെ കണ്ണൂർ ജയിലിലുള്ള ഷെറിൻ ഇന്നുതന്നെ മോചിതയായേക്കും. ഷെറിന്റെ കൂട്ടുപ്രതി ബാസിതിനെ ശിക്ഷായിളവിന് പരിഗണിച്ചിട്ടില്ല.
പൂജപ്പുരയിൽ-5, തവനൂരിൽ-1, വിയ്യൂരിൽ-3, അട്ടക്കുളങ്ങരയിൽ-1, കണ്ണൂരിൽ-1 എന്നിങ്ങനെയാണ് മോചിതരാവുന്ന തടവുകാർ. 25വർഷം വരെ ശിക്ഷയനുഭവിച്ച വനിതകളെ ശിക്ഷായിളവിന് പരിഗണിക്കാതെ 14വർഷമായ ഷെറിനെ തിരഞ്ഞെടുത്തതിൽ ആക്ഷേപമുയർന്നിരുന്നു. ജയിലിലെ നല്ലനടപ്പ്, വനിത എന്നിവ പരിഗണിച്ചാണ് ഇളവിനുള്ള മന്ത്രിസഭാ ശുപാർശയെന്നാണ് ഫയലിലുള്ളത്. ഫെബ്രുവരി 13നാണ് ശുപാർശ ഗവർണർക്ക് കൈമാറിയത്.