ഇ.ബൈജു ലോകായുക്ത രജിസ്ട്രാർ

Friday 11 July 2025 3:45 AM IST

തിരുവനന്തപുരം:ലോകായുക്ത രജിസ്ട്രാറായി റിട്ട.ജില്ലാ ജഡ്‌ജി ഇ.ബൈജുവിനെ രണ്ടു വർഷത്തേക്ക് നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം തിരുമല സ്വദേശിയാണ്. 2021ൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രജിസ്ട്രാറായിയാണ് വിരമിച്ചത്.ജില്ലാ ജഡ്ജിമാരെയൊണ് ലോകായുക്ത രജിസ്ട്രാർമാരാക്കിയിരുന്നത്.എന്നാൽ,​സർവീസിലുള്ള ജഡ്ജിമാരുടെ സേവനം വിട്ടുനൽകാൻ ഹൈക്കോടതി വിസമ്മതിക്കുകയും വിരമിച്ചവരെ നിയമിക്കാൻ നിർദ്ദേശിച്ചതുപ്രകാരമാണ് ബൈജുവിനെ പുനർനിയമിച്ചത്.1992ൽ മുൻസിഫ് മജിസ്ട്രേറ്റായി സർവീസിലെത്തിയ ഇ.ബൈജു 2021ൽ ജില്ലാ ജഡ്ജിയായി.അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ രജിസ്ട്രാറായ ശേഷം കൊല്ലം ജില്ലാ ജഡ്ജിയും പോക്സോ കോടതി ജഡ്ജിയുമായി.ശേഷം വീണ്ടും ട്രൈബ്യൂണലിലെത്തി.ലാ കോളേജ് റിട്ട.പ്രൊഫസറും കാട്ടാക്കട സിൽവർ ജൂബിലി ലാ കോളേജ് പ്രിൻസിപ്പലുമായ റാണി ബൈജുവാണ് ഭാര്യ.എറണാകുളത്ത് മജിസ്ട്രേറ്റായ അലൻ ബൈജു, റോഷ്‌നി ബൈജു (യു.കെ) എന്നിവർ മക്കളാണ്.