ഉമ്മൻചാണ്ടി പുരസ്‌കാരം 18ന് രാഹുൽ ഏറ്റുവാങ്ങും

Friday 11 July 2025 2:46 AM IST

കോട്ടയം: ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികാചരണത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ഈമാസം 18ന് പുതുപ്പള്ളിയിലെത്തും. മികച്ച രാഷ്ടീയ പ്രവർത്തകനുള്ള ഒരു ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ പുരസ്‌കാരം രാഹുൽഗാന്ധി ഏറ്റുവാങ്ങും. പരിപാടിയുടെ ആലോചനായോഗം ഇന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടയം ഡി.സി.സിയിൽ ചേരും.