കയർ കോർപറേഷൻ ഷോറൂം ലുലുമാളിൽ
Friday 11 July 2025 2:53 AM IST
തിരുവനന്തപുരം : ലുലു മാളിൽ കയർ കോർപറേഷന്റെ മാട്രസ് എക്സ്‌പീരിയൻസ് ഷോറൂം ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ചടങ്ങിൽ കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കയർ വകുപ്പ് ഡയറക്ടർ ആനി ജൂലാ തോമസ് ആദ്യ വില്പന നിർവഹിച്ചു.
കേരളത്തിൽ ആദ്യമായാണ് ഒരു പൊതമേഖലാസ്ഥാപനം അന്തർദേശീയ ഷോപ്പിംഗ് മാളിൽ ഷോറൂം ആരംഭിയ്ക്കുന്നത്. ഷോറൂമിൽ അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.