ആദരിച്ചു

Friday 11 July 2025 3:15 PM IST

താനൂർ: താനൂർ നഗരസഭ ഇരുപതാം ഡിവിഷന്റെ ആഭിമുഖ്യത്തിൽ 2024-2025 വർഷത്തിൽ പ്ലസ് ടു, എസ്.എസ.്എൽ.സി, യു.എസ്.എസ് എൽ.എസ്.എസ് എന്നീ ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രാധിക ശശികുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികളെ ആദരിക്കൽ കോഴിക്കോട് സർവ്വകലാശാല റിട്ട.എക്സറ്റൻഷ്യൻ ഓഫീസർ എ.പി.എ റഹ്മൻ നിർവ്വഹിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള മോട്ടവേഷൻ ക്ലാസ് എം.ടി.ക്യു ട്രസ്റ്റ് സെക്രട്ടറി എം.ടി.അസ്സീസ് നടത്തി. കോർഡിനേറ്റർ ജാസീല, എൻ.എൻ.ബഷീർ, വി.പി.ശശികുമാർ, ടി.ബാലകൃഷണൻ, പി.പി.സമദ്, വി.ദിനേശൻ, ഫായിസ എന്നിവർ സംസാരിച്ചു.