ചത്തുകിടക്കുന്ന പൂച്ച, തൊട്ടടുത്ത് ഉഗ്രവിഷമുള്ള മൂർഖൻ, വായിൽ ഒട്ടും പ്രതീക്ഷിക്കാത്ത വസ്‌തു; ഭയന്ന് വിറച്ച് വീട്ടുകാർ
തിരുവനന്തപുരം ജില്ലയിലെ പുഞ്ചക്കരിയിലെ ഒരു വീട്ടിൽ നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കോൾ വന്നിരിക്കുന്നത്. നായ പതിവില്ലാതെ കുരയ്‌ക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് പൂച്ച ചത്ത് കിടക്കുന്ന കാഴ്‌ച കണ്ടത്. തൊട്ടടുത്ത് തന്നെ വലയിൽ ഒരു മൂർഖൻ പാമ്പും കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഉടൻതന്നെ ഇവർ വാവാ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷ് ചത്ത പൂച്ചയെ നോക്കി. പൂച്ചയുടെ കയ്യിലാണ് കടി കിട്ടിയത്.
അൽപ്പസമയത്തെ പരിശ്രമത്തിനുള്ളിൽ പാമ്പിനെ വാവാ സുരേഷ് വലയിൽ നിന്ന് രക്ഷിച്ചു. അതിന്റെ വായിൽ നിറയെ മണ്ണായിരുന്നു. ഉടൻതന്നെ പൈപ്പിലെ വെള്ളത്തിൽ മൂർഖന്റെ വായ കഴുകി. ഭയത്തോടെയാണ് വീട്ടുകാർ ഈ കാഴ്‌ചകളെല്ലാം നോക്കിനിന്നത്. ഈ പാമ്പിനെ ചാക്കിലാക്കിയ ശേഷം വാവാ സുരേഷ് അടുത്ത സ്ഥലത്തേക്ക് തിരിച്ചു.
തിരുവനന്തപുരത്തെ കാട്ടായിക്കോണത്ത് നിന്നാണ് അടുത്ത കോൾ വന്നത്. ഒരു വീട്ടിലെ പൈപ്പിനകത്ത് പാമ്പിനെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നതിനിടെ വാവാ സുരേഷിന് പാമ്പിന്റെ കടിയേറ്റു. കാണുക സാഹസിക കാഴ്‌ചകളുമായി എത്തിയ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.