മി​ന്ന​ലാ​യി​ ​ഗി​ല്ലും ക​രു​ൺ​ ​നാ​യ​രും

Tuesday 17 September 2019 10:37 PM IST
shubhman gill


മൈ​സൂ​ർ​ ​:​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​എ​യ്ക്കെ​തി​രാ​യ​ ​ര​ണ്ടാം​ ​അ​നൗ​ദ്യോ​ഗി​ക​ ​ടെ​സ്റ്റി​ലും​ ​ത​ക​ർ​പ്പ​ൻ​ ​ബാ​റ്റിം​ഗു​മാ​യി​ ​ശു​ഭ്‌​മാ​ൻ​ ​ഗി​ൽ.​ ​കാ​ര്യ​വ​ട്ട​ത്ത് ​ന​ട​ന്ന​ ​ആ​ദ്യ​ടെ​സ്റ്റി​ൽ​ 90​ ​റ​ൺ​സ് ​നേ​ടി​യി​രു​ന്ന​ ​ഗി​ൽ​ ​ഇ​ന്ന​ലെ​ ​മൈ​സൂ​രി​ൽ​ ​ആ​രം​ഭി​ച്ച​ ​ര​ണ്ടാം​ ​ടെ​സ്റ്റി​ൽ​ 92​ ​റ​ൺ​സ് ​സ്വ​ന്ത​മാ​ക്കി.​ ​മ​റു​നാ​ട​ൻ​ ​മ​ല​യാ​ളി​ ​താ​രം​ ​ക​രു​ൺ​നാ​യ​രും​ ​(78​ ​നോ​ട്ടൗ​ട്ട്)​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​തോ​ടെ​ ​ആ​ദ്യ​ദി​നം​ ​ക​ളി​നി​റു​ത്തു​മ്പോ​ൾ​ ​ഇ​ന്ത്യ​ ​എ​ 233​/3​ ​എ​ന്ന​ ​നി​ല​യി​ലെ​ത്തി.
മൈ​സൂ​രി​ൽ​ ​ഇ​ന്ന​ലെ​ ​ടോ​സ് ​നേ​ടി​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​ഇ​ന്ത്യ​യെ​ ​ബാ​റ്റിം​ഗി​ന് ​അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​ഒാ​പ്പ​ണ​ർ​ ​അ​ഭി​മ​ന്യു​ ​ഇൗ​ശ്വ​ര​ൻ​ ​(5​),​ ​ഫ​സ്റ്റ് ​ഡൗ​ൺ​ ​പ്രി​യ​ങ്ക് ​പ​ഞ്ച​ൽ​ ​(6​)​ ​എ​ന്നി​വ​രെ​ 31​ ​റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ​ ​ഇ​ന്ത്യ​യ്ക്ക് ​ന​ഷ്ട​മാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഗി​ല്ലും​ ​ക​രു​ണും​ ​ചേ​ർ​ന്ന് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 135​ ​റ​ൺ​സാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​തു​ണ​യാ​യ​ത്.​ 137​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​ഗി​ൽ​ 12​ ​ബൗ​ണ്ട​റി​ക​ളും​ ​ഒ​രു​ ​സി​ക്സും​ ​പാ​യി​ച്ചു.​ ​ക​ളി​നി​റു​ത്തു​മ്പോ​ൾ​ 36​ ​റ​ൺ​സു​മാ​യി​ ​ക്യാ​പ്ട​ൻ​ ​വൃ​ദ്ധി​മാ​ൻ​ ​സാ​ഹ​യാ​ണ് ​ക​രു​ണി​ന് ​കൂ​ട്ട്.
വി​നേ​ഷും​ ​സീ​മ​യും
വെ​ങ്ക​ല​ ​പ്ര​തീ​ക്ഷ​യിൽ
നൂ​ർ​-​സു​ൽ​ത്താ​ൻ​ ​:​ ​ക​സാ​ഖി​സ്ഥാ​നി​ൽ​ ​ന​ട​ക്കു​ന്ന​ ​ലോ​ക​ ​റ​സ്‌​ലിം​ഗ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​താ​ര​ങ്ങ​ളാ​യ​ ​വി​നേ​ഷ് ​ഫോ​ഗ​ട്ടി​നും​ ​സീ​മാ​ ​ബി​സ്‌​ല​യ്ക്കും​ ​ഫൈ​ന​ലി​ലെ​ത്താ​നാ​യി​ല്ല.​ ​എ​ന്നാ​ൽ​ ​ഇ​രു​വ​ർ​ക്കും​ ​വെ​ങ്ക​ല​ ​മെ​ഡ​ലി​നാ​യി​ ​റെ​പ്പാ​ഷേ​ ​റൗ​ണ്ടി​ൽ​ ​മ​ത്സ​രി​ക്കാം. 53​ ​കി.​ഗ്രാം​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ല​വി​ലെ​ ​ലോ​ക​ചാ​മ്പ്യ​ൻ​ ​ജ​പ്പാ​ന്റെ​ ​മാ​യു​ ​മു​കൈ​ത​യോ​ട് ​തോ​റ്റ​തോ​ടെ​യാ​ണ് ​വി​നേ​ഷി​ന്റെ​ ​ഫൈ​ന​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​പൊ​ലി​ഞ്ഞ​ത്.
എ​ന്നാ​ൽ​ ​റെ​പ്പാ​ഷേ​ ​റൗ​ണ്ടി​ൽ​ ​ഉ​ക്രേ​നി​യ​ൻ​ ​താം​ ​യൂ​ലി​യ,​ ​മു​ൻ​ ​ലോ​ക​ ​ഒ​ന്നാം​ന​മ്പ​ർ​ ​താ​രം​ ​സാ​റാ​ ​ആ​ൻ,​ ​ഗ്രീ​സി​ന്റെ​ ​മ​രി​യ​ ​എ​ന്നി​വ​രെ​ ​കീ​ഴ​ട​ക്കി​യാ​ൽ​ ​വി​നേ​ഷി​ന് ​വെ​ങ്ക​ലം​ ​ല​ഭി​ക്കും.​ ​ആ​ദ്യ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ൾ​ ​ജ​യി​ച്ചാ​ൽ​ ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​ന് ​യോ​ഗ്യ​ത​യും​ ​ല​ഭി​ക്കും.
50​ ​കി.​ഗ്രാം​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ്രീ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ൽ​ ​മ​രി​യ​ ​സ്റ്റാ​ഡ്‌​നി​ക്കി​നോ​ട് ​തോ​റ്റ​താ​ണ് ​സീ​മ​യ്ക്ക് ​ഫൈ​ന​ൽ​ ​പ്ര​വേ​ശ​നം​ ​ന​ഷ്ട​മാ​യ​ത്.