'അലൈവ്' പുരസ്‌കാര ദാനം നാളെ
ആലുവ: ആലുവ നിയോജകമണ്ഡലത്തിൽ അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കിയ 'അലൈവ്' സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള മെറിറ്റ് അവാർഡും പ്രതിഭാ പുരസ്‌കാരവും ഇന്ന് രാവിലെ 10ന് ആലുവ മുൻസിപ്പൽ ടൗൺ ഹാളിൽ സിനിമാതാരം കല്യാണി പ്രിയദർശൻ ഉദ്ഘാടനം ചെയ്യും.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും. മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ.ടോം എം ജോസഫ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും റീജിയണൽ ഹെഡുമായ ബിനു തോമസ്, നീതുസ് അക്കാഡമി മാനേജിംഗ് ഡയറക്ടർ നീതു ബോബൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. മജീഷ്യനും മെന്റലിസ്റ്റുമായ ഫാസിൽ ബഷീറിനെ ആദരിക്കും.
എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലും, ഐ.സി.എസ്.ഇ, ഐ.എസ്.ഇ തലങ്ങളിൽ കഴിഞ്ഞ അദ്ധ്യയന വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് / എ വൺ നേടിയ വിദ്യാർത്ഥികളെയും മറ്റ് ഡിഗ്രി, പി.ജി റാങ്കു ജേതാക്കളേയും അനുമോദിക്കും.