ദിപയുടെ ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് തിരിച്ചടി
Tuesday 17 September 2019 10:39 PM IST
ന്യൂഡൽഹി : പരിക്കിൽനിന്ന് മോചിതയാകാത്ത ഇന്ത്യൻ ജിംനാസ്റ്റിക് താരം ദിപ കർമാകർ 2020 ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്തേക്കില്ല. റിയോയിൽ നാലാം സ്ഥാനം നേടിയിരുന്ന ദിപ കുറേനാളായി കാൽമുട്ടിലെ പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞദിവസം ലോക ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാനും ദിപയ്ക്ക് കഴിഞ്ഞില്ല.